News

മലങ്കര ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തിനു ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ആദരം

ദോഹ  :  തുടര്‍ച്ചയായി രക്തദാന  ക്യാമ്പ്‌ സങ്കടിപ്പിച്ച മലങ്കര ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തെ മറ്റു പല ഗ്രൂപ്പുകളോടൊപ്പം ഹമദ്  മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആദരിച്ചു. കഴിഞ്ഞ മെയ്‌ 23 ന് ദോഹ ഷെറാട്ടൺ ഹോട്ടലിൽ വച്ചു  നടന്ന പ്രത്യേക ചടങ്ങില്‍ ഇടവക യുവജന  പ്രസ്ഥാനത്തിനുവേണ്ടി ശ്രീ സജിമോന്‍ O M, ശ്രീ  പ്രവീണ്‍ പോള്‍ എന്നിവര്‍  ചേര്‍ന്ന് പുരസ്‌ക്കാരം സ്വീകരിക്കുകയും മെയ്‌ 26ന് വെള്ളിയാഴ്ച വി.കുര്‍ബാനയ്ക്ക് ശേഷം  പ്രസ്ഥാനം ഭാരവാഹികള്‍ വൈസ് പ്രസിഡന്‍റ ശ്രീ കുര്യാക്കോസ് ചാക്കോ, സെക്രട്ടറി ശ്രീ അനീഷ്‌ തോമസ്‌  എന്നിവര്‍ചേര്‍ന്ന്  ഇടവകയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു . വികാരി സന്തോഷ്‌ വര്‍ഗീസ് അച്ചന്‍,സഹവികാരി കോശി ജോര്‍ജ് അച്ചന്‍,  ഇടവക ട്രസ്റ്റി ശ്രീ ബേബി കുര്യന്‍, സെക്രട്ടറി ശ്രീ യോഹന്നാന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പ്രസ്ഥാനം ഭാരവാഹികളില്‍നിന്നു ഇടവകയ്ക്ക് വേണ്ടി ഏറ്റുവാങ്ങി.

Visit the image gallery for more photos.