News

കുരുന്നുകള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഓ വി ബി സ് 2017ന് മലങ്കര ഓര്‍ത്തഡോക്സ്‌ ചര്‍ച്ച് ദോഹ ഇടവകയില്‍ തുടക്കമായി....

ദോഹ : കുരുന്നുകള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഓ.വി.ബി.സ് 2017 ന് മലങ്കര ഓർത്തഡോക്സ് ചര്‍ച്ച് ദോഹയില്‍ തുടക്കമായി. മെയ്‌ 25 നു വൈകിട്ട് 4:30 നു നടന്ന യോഗത്തിൽ ഇടവക വികാരി ബഹു. സന്തോഷ് വര്‍ഗീസ് അച്ചൻ ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഓ.വി.ബി.സ് 2017ന്‍റെ സൂപ്രന്‍ഡന്‍റ്റ് ശ്രീ  ലിജോ രാജു ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

സഹ.വികാരി കോശി ജോർജ്, ഇടവക ട്രസ്റ്റീ ശ്രീ. ബേബി കുര്യൻ, സെക്രട്ടറി ശ്രീ. യോഹന്നാൻ വര്‍ഗീസ്, കൺവീനർ ശ്രീ. അലക്സ്‌ പി ചാക്കോ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റര്‍ ശ്രീ. ജോർജ് മാത്യു, ഓ.വി.ബി.സ് സെക്രട്ടറി ശ്രീ അബിൻ ബെഹനാൻ എന്നിവർ സന്നിഹതരായിരുന്നു.

അങ്കമാലി ഭദ്രാസനത്തിൽ നിന്നുള്ള ബഹു. ക്രിസ് സെബി ശെമ്മാശ്ശന്‍ ഈ വര്‍ഷത്തെ ഓ.വി.ബി.സ് ഗാന പരിശീലനത്തിന് നേതൃത്വം നൽകിവരുന്നു. 650 കുട്ടികളും അവര്‍ക്ക് നേതൃത്വം നല്‍കുന്നതിനായി78 ഓളം അധ്യാപകരും, 89 വോളന്‍റ്റിയേഴ്സും പങ്കെടുക്കുന്ന ഈവര്‍ഷത്തെ ഓ.വി.ബി.സ് ജൂണ്‍ 2ന്  സമാപിക്കും.

Visit Image Gallery for Photos