News

വിശ്വാസികള്‍ക്കു പുതിയ അനുഭവവും അറിവും പകര്‍ന്നുകൊണ്ട് ഡോക്യൂമെന്‍റെറി പ്രദർശനം നടത്തപ്പെട്ടു ...

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം MOC ദോഹാ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കാതോലിക്കേറ്റിന്‍റെ രത്‌നദീപം "ഭാഗ്യ സ്മരണാര്‍ഹനായ അഭി: പുത്തൻകാവിൽ കൊച്ചു തിരുമേനി ഗീവർഗീസ് മാർ പീലക്സിനോസ് മെത്രപൊലീത്തയുടെ വിശ്വാസവും കര്‍മ്മമണ്ഡലങ്ങളും ജീവചരിത്രവും ഉൾപ്പെടുത്തി ബഹുമാനപ്പെട്ട എബ്രഹാം കോശി കുന്നുംപുറത്തു അച്ചന്‍ നിർമിച്ച ഡോക്യൂമെന്‍റെറിയുടെ പ്രദർശനവും അനുസ്മരണ പ്രഭാഷണവും നടത്തപ്പെട്ടു. ഇടവക വികാരി ബഹു സന്തോഷ് വർഗീസ്‌ അച്ചൻ അനുസ്മരണ പ്രഭാഷണത്തിനു നേതൃത്വം നൽകി സഹവികാരി ബഹു. കോശി ജോര്‍ജ് അച്ചന്‍, വൈസ് പ്രസിഡന്‍റ്റ് ശ്രീ കുര്യാക്കോസ് ചാക്കോ , യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ അനീഷ് തോമസ്, യുവജനപ്രസ്ഥാനം ട്രസ്റ്റി പ്രവീൺ പോൾ എന്നിവർ നേതൃത്വം നല്‍കി.