News

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹയുടെ 8-ാം മത് ഇടവക ദിനം ജുലൈ 7-ാം തീയതി വെള്ളിയാഴ്ച്ച ആഘോഷിച്ചു

ദോഹ: മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹയുടെ 8-ാം മത് ഇടവക ദിനം  ജുലൈ 7-ാം തീയതി വെള്ളിയാഴ്ച്ച വി. കുർബാനക്കുശേഷം ആഘോഷിച്ചു. രാവിലെ വി.കുർബാനയക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇടവക വികാരി ബഹു:  സന്തോഷ് വർഗ്ഗീസ് അച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക ട്രസ്റ്റി ശ്രീ ബേബി കുര്യൻ സ്വാഗതവും, സഹ വികാരി കോശി ജോർജ്, lDCC chief co-ordnator ശ്രീ M P ഫിലിപ്പ് എന്നിവർ ആശംസാ പ്രസംഗവും, ഇടവക സെക്രട്ടറി ശ്രീ യോഹന്നാൻ വർഗ്ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. പ്രസ്തുത  സമ്മേളനത്തിൽ വച്ച്  ഇടവകയിൽ 60 വയസ് തികഞ്ഞവരെയും, വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തീകരിച്ചവരെയും ഇടവകയിലെ  സീനിയർ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ 12-ാം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെ അനുമോദിക്കുകയും ചെയ്തു.

അതിലുപരിയായി സഭാ കേസിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. സഭയിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കുവാൻ ഉള്ള സഭാ നേതൃത്വത്തിന്‍റെ ശ്രമങ്ങൾക്കു ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക ഐക്യദാർഡ്യം അറിയിച്ചു. വൈകിട്ടു 7:30 ന് നടന്ന സെമിനാറിൽ "സഭയും ആനുകാലിക പ്രതിസന്ധികളും" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ: ബിജു ഉമ്മൻ സംസാരിച്ചു.

Photo Credits Alex K Mathew
** for more photos visit  our Photo Gallery