LATEST NEWS

മലങ്കര ഓര്‍ത്തഡോക്സ്‌ ചര്‍ച്ച് ദോഹ കുടുംബ സംഗമം 2017 ജൂലൈ 29 ശനിയാഴ്ച്ച പരുമലയില്‍ വച്ച് നടത്തപ്പെടുന്നു

മലങ്കര ഓര്‍ത്തഡോക്സ്‌ ചര്‍ച്ച് ദോഹ കുടുംബ സംഗമം 2017 ജൂലൈ 29 ശനിയാഴ്ച്ച പരുമലയില്‍ വച്ച് നടത്തപ്പെടുന്നു. സമ്മേളനത്തിന്‍റെ പ്രധാന ചിന്താവിഷയം "ക്രിസ്തീയ കുടുംബത്തിന്‍റെ ദൗത്യവും സ്വത്വബോധവും" എന്നതാണ്. അഭിവന്ദ്യ തിരുമേനിമാരും, വിശിഷ്ടവ്യക്തികളും, ഇടവകാംഗങ്ങളും, മുന്‍ ഇടവകാംഗങ്ങളും ഒത്തു ചേരുന്ന ഈ അവസരത്തില്‍ ഏവരുടെയും പ്രാര്‍ഥനാപൂര്‍വമായ സാന്നിദ്ധ്യസഹകരണം ക്ഷണിച്ചുകൊള്ളുന്നു.

MOC ദോഹ ബാച്ചിലര്‍ ഫോറത്തിനു മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ: ശ്രീ ബിജു ഉമ്മന്‍റ പ്രശംസ: സഭയുടെ മറ്റു ദേവാലയങ്ങൾക്കും അനുകരിക്കാൻ പറ്റുന്ന സംഘടന.....

മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിജു ഉമ്മനെ ദോഹ MOC യിലെ ബാച്ച്ലേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ അനുമോദിച്ചു. ഇടവക വികാരി സന്തോഷ്‌ വര്‍ഗീസ് അച്ചന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  അസി: വികാരി കോശി ജോർജജ് അച്ചൻ സന്നിഹിതനായിരുന്നു. യോഗത്തിനു ശ്രീ കുറിയാക്കോസ് സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ശ്രീ ഗീരിഷ് വർഗ്ഗീസ് പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വികരിക്കുകയും ചെയ്തു.
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ആദ്യത്തെ ബാച്ച്ലേഴ്സ്ഫോറം ആയ ഈ സംഘടന മറ്റു ദേവാലയങ്ങൾക്കും അനുകരിക്കാൻ പറ്റുന്നതാണെന്ന് ശ്രീ. ബിജു ഉമ്മൻ പരാമർശിക്കുകയുണ്ടായി പ്രസ്ഥാനത്തിന് അദ്ദേഹം എല്ലാ വിധ ആശസകളും നേരുകയും ചെയ്തു.

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹയുടെ 8-ാം മത് ഇടവക ദിനം ജുലൈ 7-ാം തീയതി വെള്ളിയാഴ്ച്ച ആഘോഷിച്ചു

ദോഹ: മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹയുടെ 8-ാം മത് ഇടവക ദിനം  ജുലൈ 7-ാം തീയതി വെള്ളിയാഴ്ച്ച വി. കുർബാനക്കുശേഷം ആഘോഷിച്ചു. രാവിലെ വി.കുർബാനയക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇടവക വികാരി ബഹു:  സന്തോഷ് വർഗ്ഗീസ് അച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക ട്രസ്റ്റി ശ്രീ ബേബി കുര്യൻ സ്വാഗതവും, സഹ വികാരി കോശി ജോർജ്, lDCC chief co-ordnator ശ്രീ M P ഫിലിപ്പ് എന്നിവർ ആശംസാ പ്രസംഗവും, ഇടവക സെക്രട്ടറി ശ്രീ യോഹന്നാൻ വർഗ്ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. പ്രസ്തുത  സമ്മേളനത്തിൽ വച്ച്  ഇടവകയിൽ 60 വയസ് തികഞ്ഞവരെയും, വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തീകരിച്ചവരെയും ഇടവകയിലെ  സീനിയർ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ 12-ാം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെ അനുമോദിക്കുകയും ചെയ്തു. അതിലുപരിയായി സഭാ കേസിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. സഭയിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കുവാൻ ഉള്ള സഭാ നേതൃത്വത്തിന്‍റെ ശ്രമങ്ങൾക്കു ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക ഐക്യദാർഡ്യം അറിയിച്ചു. വൈകിട്ടു 7:30 ന് നടന്ന സെമിനാറിൽ "സഭയും ആനുകാലിക പ്രതിസന്ധികളും" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ: ബിജു ഉമ്മൻ സംസാരിച്ചു. Photo Credits Alex K Mathew
** for more photos visit  our Photo Gallery
 

മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ: ബിജു ഉമ്മന് ദോഹയിൽ ഉജ്വല സ്വീകരണം:

ദോഹ മലങ്കര  ഓർത്തഡോക്സ് ഇടവകയുടെ ജൂലൈ 7 ന് നടക്കുന്ന, ഇടവക ദിനത്തിനു മുഖ്യാതിഥിതിയായി എത്തി ചേർന്ന മലങ്കര അസോസിയേഷൻ സെക്രട്ടറി  അഡ്വ: ബിജു ഉമ്മനെ വികാരി ബഹു .സന്തോഷ് വർഗ്ഗീസ് അച്ചൻ, സഹ വികാരി : ബഹു. കോശി ജോർജ് അച്ചൻ  ഇടവക ട്രസ്റ്റി ശ്രീ ബേബി കുര്യൻ, സെക്രട്ടറി ശ്രീ യോഹന്നാൻ വർഗ്ഗീസ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നു ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്വീകരിച്ചു.

ദിവ്യബോധനം കോഴ്സുകൾ/ Divyabodhanam Courses starting in June

ദിവ്യബോധനം കോഴ്സുകൾ
ദിവ്യബോധനത്തിന്റെ  POCE,  DOCE,  GOCE  2017- 19 ദ്വിവർഷ  കോഴ്‌സുകൾ ജൂൺ മാസം ആരംഭിക്കുന്നതാണ്.പ്രസ്തുത കോഴ്‌സുകളിൽ ചേർന്ന് പഠിക്കുവാന്‍ ആഗ്രഹിക്കുന്നവർ അതാത് കോഴ്‌സുകളുടെ Registration form പൂരിപ്പിച്ചു ദിവ്യബോധനം   കോർഡിനേറ്റർ ശ്രീ. ജിജി തോമസിനെ ഏല്പിക്കേണ്ടതാണ്. It is time for the new batch of Divyabodhanam POCE/ DOCE/ GOCE to begin.
If anyone of you is interested in joining this time, please fill the respective course registration form and hand  it over to the Divyabodhnam coordinator  Mr.Gigi Thomas.  For more details visit http://divyabodhanam.org/ Contact Mr. Gigi Thomas @
+974 6674 0478

   

കുരുന്നുകള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഓ വി ബി സ് 2017ന് മലങ്കര ഓര്‍ത്തഡോക്സ്‌ ചര്‍ച്ച് ദോഹ ഇടവകയില്‍ തുടക്കമായി....

ദോഹ : കുരുന്നുകള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഓ.വി.ബി.സ് 2017 ന് മലങ്കര ഓർത്തഡോക്സ് ചര്‍ച്ച് ദോഹയില്‍ തുടക്കമായി. മെയ്‌ 25 നു വൈകിട്ട് 4:30 നു നടന്ന യോഗത്തിൽ ഇടവക വികാരി ബഹു. സന്തോഷ് വര്‍ഗീസ് അച്ചൻ ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഓ.വി.ബി.സ് 2017ന്‍റെ സൂപ്രന്‍ഡന്‍റ്റ് ശ്രീ  ലിജോ രാജു ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സഹ.വികാരി കോശി ജോർജ്, ഇടവക ട്രസ്റ്റീ ശ്രീ. ബേബി കുര്യൻ, സെക്രട്ടറി ശ്രീ. യോഹന്നാൻ വര്‍ഗീസ്, കൺവീനർ ശ്രീ. അലക്സ്‌ പി ചാക്കോ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റര്‍ ശ്രീ. ജോർജ് മാത്യു, ഓ.വി.ബി.സ് സെക്രട്ടറി ശ്രീ അബിൻ ബെഹനാൻ എന്നിവർ സന്നിഹതരായിരുന്നു. അങ്കമാലി ഭദ്രാസനത്തിൽ നിന്നുള്ള ബഹു. ക്രിസ് സെബി ശെമ്മാശ്ശന്‍ ഈ വര്‍ഷത്തെ ഓ.വി.ബി.സ് ഗാന പരിശീലനത്തിന് നേതൃത്വം നൽകിവരുന്നു. 650 കുട്ടികളും അവര്‍ക്ക് നേതൃത്വം നല്‍കുന്നതിനായി78 ഓളം അധ്യാപകരും, 89 വോളന്‍റ്റിയേഴ്സും പങ്കെടുക്കുന്ന ഈവര്‍ഷത്തെ ഓ.വി.ബി.സ് ജൂണ്‍ 2ന്  സമാപിക്കും. Visit Image Gallery for Photos

മലങ്കര ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തിനു ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ആദരം

ദോഹ  :  തുടര്‍ച്ചയായി രക്തദാന  ക്യാമ്പ്‌ സങ്കടിപ്പിച്ച മലങ്കര ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തെ മറ്റു പല ഗ്രൂപ്പുകളോടൊപ്പം ഹമദ്  മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആദരിച്ചു. കഴിഞ്ഞ മെയ്‌ 23 ന് ദോഹ ഷെറാട്ടൺ ഹോട്ടലിൽ വച്ചു  നടന്ന പ്രത്യേക ചടങ്ങില്‍ ഇടവക യുവജന  പ്രസ്ഥാനത്തിനുവേണ്ടി ശ്രീ സജിമോന്‍ O M, ശ്രീ  പ്രവീണ്‍ പോള്‍ എന്നിവര്‍  ചേര്‍ന്ന് പുരസ്‌ക്കാരം സ്വീകരിക്കുകയും മെയ്‌ 26ന് വെള്ളിയാഴ്ച വി.കുര്‍ബാനയ്ക്ക് ശേഷം  പ്രസ്ഥാനം ഭാരവാഹികള്‍ വൈസ് പ്രസിഡന്‍റ ശ്രീ കുര്യാക്കോസ് ചാക്കോ, സെക്രട്ടറി ശ്രീ അനീഷ്‌ തോമസ്‌  എന്നിവര്‍ചേര്‍ന്ന്  ഇടവകയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു . വികാരി സന്തോഷ്‌ വര്‍ഗീസ് അച്ചന്‍,സഹവികാരി കോശി ജോര്‍ജ് അച്ചന്‍,  ഇടവക ട്രസ്റ്റി ശ്രീ ബേബി കുര്യന്‍, സെക്രട്ടറി ശ്രീ യോഹന്നാന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പ്രസ്ഥാനം ഭാരവാഹികളില്‍നിന്നു ഇടവകയ്ക്ക് വേണ്ടി ഏറ്റുവാങ്ങി. Visit the image gallery for more photos. 

MOC Sunday School Arts Competition 2017 Results

MOC Sunday school Arts competition 2017 - List of Winners are available in the below link.
Congratulations to all the Winners!!!! http://www.mocdoha.org/data_folder/downloads/4/6/en.pdf

2017 ലെ ഹാര്‍വസ്റ്റ് ഫെസ്റ്റിവലിന്‍റെയും, മൊബൈല്‍ ആപ്ലിക്കേഷന്‍ ,നവീകരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം

 മലങ്കര ഓര്ത്തഡോക്സ് ചര്‍ച്ച് ദോഹയുടെ 2017ലെ ഹാര്‍വസ്റ്റ് ഫെസ്റ്റിവലിന്‍റെയും, മൊബൈല് ആപ്ലിക്കേഷന്,നവീകരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം കേരള മുന് മുഖ്യമന്ത്രി ശ്രീ ഉമ്മന്ചാണ്ടി മെയ് 12 വെള്ളിയാഴ്ച്ച നിര്‍വഹിച്ചു. ഇടവകയിലെ ദൈനംദിന കാര്യങ്ങള് ഇടവക ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ക്രമീകരിച്ചിരിക്കുന്ന മൊബൈല് ആപ്ലിക്കേഷന് ഇപ്പോള് Android, iOS വേര്ഷനുകളില് ലഭ്യമാണ്.

Moc Doha Honored Sabha Managing Committee members

Malankara orthodox church  Doha honored Mr. Koshy P Jacob And Mr. Thomas  kannamkara   both were nominated as Malankara Sabha  Managing committee members by  H.H Baselious  Marthoma Paulose II Catholicos of the East and Malankara Metropolitan.It is a great privilege to Moc Doha that among  33 nominated members from the entire church two are from our parish.

അഭി.. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിക്ക് ദോഹയുടെ മണ്ണിലേക്ക് സ്വാഗതം

അഭി.. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിക്ക് ദോഹയുടെ മണ്ണിലേക്ക് സ്വാഗതം

Hearty Welcome to HG Dr. Joshua Mar Nikodimos

ഹാശ ആഴ്ച്ച ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി ഏഴുന്നള്ളിയ അഭി. ഡോ. ജോ ഷ്യാ മാർ നിക്കോദിമോസ് തിരുമനസിനെ മലങ്കര ദോഹ ഓർത്തഡോക്സ് ഇടവക  വികാരി ബഹു .സന്തോഷ് വർഗ്ഗീസ്  അച്ചനും, ബഹു. കോശി ജോർജ്  അച്ചനുംമാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും ചേന്ന്  സ്വീകരിച്ചു.