News

ഇടവക ദിനം ആഘോഷിച്ചു

ദോഹ: മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹയുടെ 9-ാം മത് ഇടവക ദിനം  ജുലൈ 5,6 തീയതികളില്‍ ആഘോഷിച്ചു.5 ന് വൈകിട്ട് " You too can be a winner" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന Motivational class ല്‍ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിധാക്കളും സംബന്ധിച്ചു. 05/07/2018 വെള്ളിയാഴ്ച്ച വി. കുർബാനക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ മുന്‍ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍( IAS) മുഖ്യാതിഥിയായി പങ്കെടുത്തു.

ഇടവക വികാരി ബഹു. T. A ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേറ്റ് വികാരി ബഹു. കോശി ജോർജ്, റവ ഫാദര്‍ ജോര്‍ജ് എബ്രഹാം, റവ ഫാദര്‍ ജോണ്‍ പി ഉമ്മന്‍, ട്രസ്റ്റി ശ്രീ റെജി മാത്യു, സെക്രട്ടറി ജോണ്‍ കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 60 വയസ് തികഞ്ഞവരെയും, വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തീകരിച്ചവരെയും ഇടവകയിലെ  സീനിയർ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ 12-ാം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തിൽ അനുമോദിച്ചു.