News

ആദ്യഫലപ്പെരുന്നാൾ 2018 ഒന്നാം ഘട്ടം നടത്തപ്പെട്ടു.

MOC, Doha ഇടവകയുടെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ October 05 വെള്ളിയാഴ്ച്ച വി.കുർബാനക്കു ശേഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഇടവക വികാരി ബഹു: T.A. ഡാനിയേൽ, അസോസിയേറ്റ് വികാർ ബഹു . കോശി ജോർജ് എന്നിവർ ചേർന്നു ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു വിവിധ കായ കനികളുടെയും, മറ്റു സാധനങ്ങളുെടെയും പരമ്പരാഗത ശൈലിയിലുള്ള ലേലം നടത്തപ്പെട്ടു.  തുടർന്നു 10 വാർഡുകളെ പങ്കെടുപ്പിച്ചു നടത്തിയ കേക്ക് ഡെക്കറേഷൻ മത്സരത്തിൽ വാർഡ് 2 ഒന്നാം സ്ഥാനവും, വാർഡ് 8 രണ്ടാം സ്ഥാനവും, വാർഡ് 7 മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
പോയ കാല വസന്തത്തിലെ നാടൻ കാഴ്ചകളുടെ ഒരു പുനസൃഷ്ടി  ഈവർഷത്തെ ആദ്യഫലപ്പെരുന്നാളിനു മാറ്റുകൂട്ടി.
 
വിവിധ ആത്മീയ സംഘടനകളുടെ നേത്യത്വത്തിൽ നാടൻ ഭക്ഷണ സ്റ്റാളുകളും നടത്തപ്പെട്ടു.
 
*** Visit Photo Gallery for more Photos***