News

ശ്ലൈഹീക സന്ദർശനത്തിനായി ഇടവക മെത്രാപ്പോലിത്ത അഭി. ഗീവർഗീസ് മാർ കൂറിലോസ് ദോഹയിൽ എത്തി ചേർന്നു.

ശ്ലൈഹീക സന്ദർശനത്തിനായി ഇടവക മെത്രാപ്പോലിത്ത അഭി. ഗീവർഗീസ് മാർ കൂറിലോസ്  ദോഹയിൽ എത്തി ചേർന്നു. ദോഹാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ചേർന്ന അഭി. പിതാവിനെ ഇടവക വികാരി ഫാദർ. റ്റി. എ. ദാനിയേൽ, അസോ. വികാർ ഫാദർ. കോശി ജോർജ്, ട്രസ്റ്റി ശ്രീ. റെജി മാത്യൂ, സെക്രട്ടറി ശ്രീ. ജോൺ കുരിയാക്കോസ്, മാനേജിങ്ങ് കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്നു സ്വീകരിച്ചു. ഡിസംബർ 25 വരെ നീണ്ടു നില്ക്കുന്ന സന്ദർശനത്തിൽ ഇടവകയിലെ വിവിധ പരിപാടികളിൽ അഭിവന്ദ്യ പിതാവ്  പങ്കെടുക്കും. മലങ്കര സഭയുടെ കാവൽ പിതാവായ പരി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പ്പെരുന്നാളിനും ഈ വർഷത്തെ ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്കും അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് മുഖ്യകാർമികത്വം വഹിക്കും.