News

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറോൻ മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി

കഷ്ടാനുഭവആഴ്ച ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുവാൻ  ദോഹയിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറോൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാതിരുമേനിക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. 13/04/2019 ശനിയാഴ്ച രാവിലെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പരിശുദ്ധ പിതാവിനെ  ഇടവകയുടെ വികാരി ബഹു: T.A ദദാനിയേൽ അച്ചൻ, അസോസിയേറ്റ് വികാർ ബഹു. കോശി ജോർജ് അച്ചൻ ഇടവകയുടെ ട്രസ്റ്റി ശ്രീമാൻ സുനിൽ വർഗീസ്, സെക്രട്ടറി ശ്രീ മാത്യു P. V,  മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഓശാന പെരുന്നാൾ മുതൽ ഉയർപ്പു പെരുന്നാൾ വരെയുള്ള ശുശ്രൂഷകൾക്ക് പരിശുദ്ധ പിതാവ് മുഖ്യകാർമികത്വം വഹിക്കും

.