News

അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ദോഹയിൽ എത്തിച്ചേർന്നു.

ശ്ലൈഹീക സന്ദർശനത്തിനായി ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ദോഹയിൽ എത്തിച്ചേർന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ പിതാവിനെ ഇടവക വികാരി ബഹു.T. A ഡാനിയൽ അസോസിയേറ്റ് വികാരി ബഹു. കോശി ജോർജ്ജ് ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇടവകയിൽ വച്ച് ആദ്യമായി നടക്കുന്ന വിശുദ്ധ പട്ടംകൊട ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാർമികത്വം വഹിക്കും. നാല് ദിവസത്തെ സന്ദർശനത്തിനുശേഷം 26/04/2019 വെള്ളിയാഴ്ച അഭിവന്ദ്യ പിതാവ് മടങ്ങിപോകും.