News

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ഇടവകയുടെ 10ാം മത് ഇടവകദിനം വിവിധ പരിപാടികളോടുകൂടി ജൂലൈ 4, 5 തീയതികളിൽ ആഘോഷിച്ചു.

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ഇടവകയുടെ 10ാം മത് ഇടവകദിനം വിവിധ പരിപാടികളോടുകൂടി ജൂലൈ 4, 5 തീയതികളിൽ ആഘോഷിച്ചു. ശ്രീ.എം. എസ് വർഗ്ഗീസ് (Director, Sports, Authority of India,New Delhi) മുഖ്യാതിഥി ആയിരുന്നു. 05/07/19 വെള്ളിയാഴ്ച്ച വി. കുർബാനക്കു ശേഷം നടന്ന പൊതു സമ്മേളനത്തിൽ വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തി ആയവരെയും, 60 വയസ്സ് പൂർത്തിയായവരെയും, 12-ാം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.

 ഇടവക വികാരി Fr. ,T. A Daniel ന്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മളനത്തിൽ ശ്രീ M. S വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേറ്റ് വികാർ Fr. Koshy George, ഇടവക ട്രസ്റ്റി ശ്രീ. സുനിൽ വർഗ്ഗീസ്, സെക്രട്ടറി ശ്രീ മാത്യൂ പി.വി , IDCC കോർഡിനേറ്റർ ശ്രീ ജോയി പി മാത്യൂ എന്നിവർ പങ്കെടുത്തു.

10ാം വർഷികത്തോട് അനുബന്ധിച്ച് അർഹതപ്പെട്ട പത്തുപേർക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതുൾപ്പെടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകീട്ടുണ്ട്. വൈകുന്നേരം നടന്ന കലാസന്ധ്യയിൽ ഇടവകയിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.