News

പ്രശസ്ത സാമൂഹിക പ്രവർത്തക ശ്രീ 'ദയാബായി' ഇടവക സന്ദർശിച്ചു.

ലോക പ്രശസ്ത സാമൂഹിക പ്രവർത്തക ശ്രീ 'ദയാബായി' MOC ദോഹ ഇടവക സന്ദർശിച്ചു. ഇടവകയുടെ  അസോസിയേറ്റ് വികാരി Fr. കോശി ജോർജ് , ട്രസ്റ്റി ശ്രീ. സുനിൽ വർഗീസ്, ആക്ടിങ് സെക്രട്ടറി ശ്രീ. പ്രവീൺ പോൾ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. റെജി സാം എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു.

കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ  ജനിച്ച് കഴിഞ്ഞ 50 വർഷത്തിൽ ഏറെയായി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ  പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് 'ദയാബായി' എന്ന മേഴ്സി മാത്യു.

വേറിട്ട വഴികളിലൂടെയും, ചിന്താഗതികളിലൂടെയും, ആശയങ്ങളിലൂടെയും  പ്രത്യേകിച്ച് മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ ജനശ്രദ്ധ ആങ്കർഷിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ദയാബായി തന്റെ തിരിച്ചറിവുകൾ പല വേദികളിൽ വ്യക്തമാക്കിയിട്ടുള്ളത് ശ്രദ്ധയമാണ്, വനിതാ 'വുമൺ ഓഫ്‌ ദ ഇയർ' പുരസ്കാരം ഉൾപ്പടെ വിവിധ ദേശീയ പുരസ്ക്കാരങ്ങൾക്ക്  'ദയാബായി' അർഹ ആയിട്ടുണ്ട്.