News

വി. ദൈവ മാതാവിന്റെ വാങ്ങിപ്പ്പെരുന്നാൾ കൊണ്ടാടി - 14/08/2020

പരിശുദ്ധ ദൈവ മാതാവിൻറെ വാങ്ങിപ്പ് പെരുന്നാൾ നമ്മുടെ ഇടവകയിൽ വച്ച് ഓഗസ്റ്റ് മാസം 13, 14 തീയതികളിൽ ഭക്തിആദരവോടെ കൊണ്ടാടുവാൻ ദൈവം തമ്പുരാൻ കൃപ നൽകി. Covid 19പശ്ചാത്തലത്തിൽ ഖത്തർ ഗവൺമെൻറ് നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്  പെരുന്നാൾ ക്രമീകരണം ചെയ്തിരുന്നത്. ദൈവത്തിൻറെ അളവറ്റ കരുണയാലും  കൃപയാലും വളരെ ഭംഗിയായി പെരുന്നാൾ ശുശ്രൂഷകൾ പൂർത്തിയാക്കുവാൻ ഇടയായി അതിന്  ദൈവത്തിന് നന്ദി അർപ്പിക്കുന്നു .