News

Parish Day 2021

മലങ്കര ഓർത്തഡോക്സ് ചർച്ച്, ദോഹ ഇടവകയുടെ 12-ാം മത് ഇടവക ദിനം  ജൂലൈ 8,9 [വ്യാഴം, വെള്ളി] തീയതികളില്‍ നടത്തപ്പെട്ടു. 

ജൂലൈ 8, വ്യാഴാഴ്ച സന്ധ്യാ നമസ്കാരത്തെ തുടർന്ന് "ഹരിതം 2021" ഇടവകയുടെ വാർഡ് തലത്തിൽ ക്രമീകരിച്ച ചെടികൾ സമർപ്പിച്ചു. ചടങ്ങിൽ ഇടവക വികാരി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രയർ കോർഡിനേറ്റർസ്, അസിസ്റ്റന്റ് പ്രയർ കോർഡിനേറ്റർസ് എന്നിവർ സംബന്ധിച്ചു. 

ജൂലൈ 9, വെള്ളിയാഴ്ച്ച വി. കുർബാനക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ മദ്രാസ് ഭദ്രാസനാധിപനും, കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തായും, പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ മുഖ്യാതിഥിയായി (virtual platform) പങ്കെടുത്തു.

ഇടവക വികാരി ബഹു. തോമസ് ഫീലിപ്പോസ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഡീ. അലക്സ് മാത്യു “പിന്നിട്ട വഴികൾ” ആസ്പദമാക്കി  ഇടവകയുടെ ഒരു ലഘുവിവരണം നടത്തി. 
ഇടവക ട്രസ്റ്റി ശ്രീ. റെജി മാത്യു, ഇടവക സെക്രട്ടറി ശ്രീ. സജി പി. ജോൺ, IDCC Coordinator ശ്രീ. ജോയ് പി. മാത്യു എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

ജീവിതത്തിൽ 60 വയസ് പൂർത്തിയായവരെയും, വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയായവരെയും 
ഇടവകയിലെ  സീനിയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ആദരിച്ചു. 

തുടന്ന് ഹാർവെസ്റ് ഫെസ്റ്റിവൽന്റെ ഭാഗമായി തയ്യാറാക്കുന്ന വി. വേദപുസ്തക കൈയെഴുത്തുപ്രതിക്കാവശ്യമുള്ള എഴുത്തുപകരണങ്ങളുടെ വിതരണം അതാതു വാർഡ്  പ്രയർ കോഓർഡിനേറ്റേഴ്സിന് വിതരണം ചെയ്തു. 


യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ "സർഗോത്സവം 2021" ൽ വിജയികളായവർക്കുള്ള സമ്മാനദാനവും സമ്മേളനത്തിൽ വെച്ച് നടത്തപ്പെട്ടു. 


യോഗത്തിൽ സംബന്ധിച്ച ഏവർക്കും ഇടവക സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.