News

അനുസ്മരണ സമ്മേളനം H.H. MORAN MAR BASELIOS MARTHOMA PAULOSE II

ദോഹ : പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ  പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തിൽ മലങ്കര ഓർത്തഡോൿസ് ചർച്ച്, ദോഹ 16 ജൂലൈ 2021, വെള്ളിയാഴ്ച വി. കുർബാനയ്ക്കു ശേഷം അനുശോചന സമ്മേളനം നടത്തി. 

ഇടവക വികാരി റവ. ഫാദര്‍ തോമസ് ഫീലിപ്പോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാംസ്‌കാരിക മത നേതാക്കൾ പങ്കെടുത്തു. എത്യോപ്യൻ ഓർത്തഡോൿസ് തേവാദോ  ചർച്ച് മിഡിൽ ഈസ്റ്റ് ആർച്ച്ബിഷപ്പ് H.G ആബൂനാ  ദിമിത്രിയോസ് മുഖ്യാതിഥി ആയിരുന്നു. ഗ്രീക്ക് ഓർത്തഡോൿസ് സഭയുടെ ജെറുസലേം ആർച്ച്ബിഷപ്പ് H.G മാർ മക്കാറിയോസ് അനുശോചന സന്ദേശം അയച്ചു.

ഇടവക സെക്രട്ടറി ശ്രീ. സജി പി. ജോൺ  അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി ശ്രീ. റെജി മാത്യു, ഇന്ത്യൻ കൾച്ചർ സെന്റർ പ്രസിഡന്റ് ശ്രീ. പി.എൻ ബാബുരാജൻ, വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികർ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഇടവകയിലെ അദ്ധ്യാത്മിക സംഘടനകളുടെ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

 

http://www.mocdoha.org/gallery_subcategory?id=146